India - 2025
മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം ഇന്ന് ഡല്‍ഹിയില്‍
01-04-2023 - Saturday
ന്യൂഡൽഹി: ഡൽഹി സീറോമലബാർ അല്‍മായ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് ഗോൾഡാഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്തിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് തുടക്കം.
തുടർന്ന് വൈകുന്നേരം അഞ്ചിന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. അല്‍മായ കൂട്ടായ്മ പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹി ക്കും. ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യപ്രഭാഷണം നടത്തും. സീറോ മലങ്കര ഗുഡ്ഗാവ് രൂപത ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് തുടങ്ങിയവർ പ്രസംഗിക്കും.