Youth Zone - 2025
വിശുദ്ധ വാരത്തില്‍ ഫാ. ഡേവിഡ് മൈക്കേല്‍ കുമ്പസാരിപ്പിച്ചത് 65 മണിക്കൂര്‍; അനുരജ്ഞന കൂദാശ ലഭിച്ചത് 1167 പേര്‍ക്ക്
പ്രവാചകശബ്ദം 12-04-2023 - Wednesday
സ്പ്രിംഗ് സിറ്റി: ഇക്കഴിഞ്ഞ വിശുദ്ധ വാരത്തില്‍ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ നടത്തിയ കുമ്പസാരം മാധ്യമശ്രദ്ധ നേടുന്നു. അമേരിക്കയിലെ സ്പ്രിംഗ് സിറ്റിയിലെ ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തിലെ പാറോക്കിയല്‍ വികാരിയായ ഫാ. ഡേവിഡ് മൈക്കേല്‍ എന്ന വൈദികനാണ് 65 മണിക്കൂറിലായി 1167 പേര്‍ക്ക് അനുരജ്ഞന കൂദാശയുടെ സ്വര്‍ഗ്ഗീയമായ കൃപകള്‍ സമ്മാനിച്ചത്. ഇതില്‍ 47 മണിക്കൂറുകള്‍ സ്വന്തം ഇടവകയിലും, ബാക്കി 18 മണിക്കൂറുകള്‍ ഒറ്റ ദിവസം തന്നെ ഹൂസ്റ്റണിലെ കെയിന്‍ സ്ട്രീറ്റിലെ സെന്റ് ജോസഫ് കത്തോലിക്ക ദേവാലയത്തിലുമാണ് അദ്ദേഹം കുമ്പസാരിപ്പിച്ചത്. നിരവധി പേരാണ് വൈദികന്റെ തികഞ്ഞ സമര്‍പ്പിത ശുശ്രൂഷയ്ക്ക് അഭിനന്ദനം അറിയിക്കുന്നത്.
“ഈ വിശുദ്ധ വാരം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന വാരമാക്കി മാറ്റൂ” എന്ന വാക്കുകളോടെ കുമ്പസാര കൂദാശ സ്വീകരിക്കാന്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് കുമ്പസാര സമയക്രമം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികള്‍ ഒന്നിച്ചെത്തിയത്. കഴിഞ്ഞ ആഴ്ച 1167 പേര്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് താന്‍ കണ്ടുന്നുവെന്ന് ഈസ്റ്റര്‍ ദിനത്തില്‍ ഫാ. ഡേവിഡ് ഫേസ്ബുക്കില്‍ കുറിച്ചിരിന്നു. ആത്മാക്കളുടെ രക്ഷയെക്കുറിച്ചാണ് താൻ ശ്രദ്ധിക്കുന്നതെന്നും കൃപയുടെ 1167 മനോഹരമായ നിമിഷങ്ങൾക്കു മാലാഖമാരും താനും മാത്രമാണ് സാക്ഷിയെന്നും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചു.
18-മത്തെ വയസ്സില്‍ ബിരുദവും, ഹൂസ്റ്റണ്‍ ലോ സ്കൂളില്‍ പ്രവേശനവും നേടിയ ശേഷമാണ് ഡേവിഡ് മൈക്കേല്‍ പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്നത്. ഗാല്‍വെസ്റ്റോണ്‍-ഹൂസ്റ്റണ്‍ അതിരൂപതയിലെ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 2019 ജൂണ്‍ 1-നു തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. കുമ്പസാരത്തിൽ ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ അവരുടെ പാപങ്ങൾ ക്ഷമിക്കാനും വിശുദ്ധ കുർബാനയിലൂടെ യേശുവിനെ അവർക്ക് നൽകാനും കഴിയുന്നതിലാണ് താന്‍ ആകൃഷ്ടനായതെന്ന് കഴിഞ്ഞ വര്‍ഷം ശാലോം വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഡേവിഡ് മൈക്കേല്‍ വിവരിച്ചിരിന്നു.
Tag:American Catholic priest hears 1,167 confessions during Holy Week , Fr. David Michael Moses, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക