India - 2025

ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ പഞ്ചാബ് - രാജസ്ഥാൻ മിഷൻ സുവർണ ജൂബിലി ആഘോഷം ഏപ്രിൽ 26, 27 തീയതികളിൽ

പ്രവാചകശബ്ദം 25-04-2023 - Tuesday

ചണ്ഡീഗഢ്: ചെറുപുഷ്പ സന്യാസ സമൂഹം (CST Fathers) 1973-ൽ ആരംഭം കുറിച്ച പഞ്ചാബ് - രാജസ്ഥാൻ മിഷൻ സുവർണ്ണ ജൂബിലി നിറവിൽ. പഞ്ചാബ് - രാജസ്ഥാൻ സി എസ് റ്റി ക്രിസ്തുജ്യോതി പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഇരുപത്തിയാറ് ബുധൻ വൈകിട്ട് അഞ്ചുമണിക്ക് പഞ്ചാബിലെ കൊട്ട് ഷമിർ, ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലും, ഏപ്രിൽ 27 വ്യാഴാഴ്ച പഞ്ചാബിലെ ശ്രി മുക്തർ സാഹിബ് ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലുമായി നടക്കും.

ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ്, ഗോരഖ്പൂർ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, സിംല ചണ്ടീഗഡ് ബിഷപ്പ് ഇഗ്‌നേഷ്യസ് ലയോള മസ്‌കാരനാസ്, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നീ മെത്രാന്മാരും ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറാൾ റവ. ഡോ. ജോജോ വരകുകാലയിൽ സി എസ് റ്റി തുടങ്ങിയ മറ്റു വിശിഷ്ടാതിഥികളും ചടങ്ങുകളിൽ പങ്കെടുക്കും.


Related Articles »