News - 2025

ഇസ്ലാമിക ചന്ദ്രകല പാശ്ചാത്യരുടെ കുരിശിനെ മറികടക്കും; ഭീഷണിയുമായി തുര്‍ക്കി പ്രസിഡന്റിന്റെ മകളുടെ ട്വീറ്റ്

പ്രവാചകശബ്ദം 01-06-2023 - Thursday

ഇസ്താംബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കിക്കൊണ്ട് ലോകത്തെ ഇസ്ലാമികവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദ്ദോഗന്റെ മകള്‍ എസ്രായും പിതാവിന്റെ വഴിക്ക്. സോഷ്യോളജിസ്റ്റ് കൂടിയായ എസ്രാ, പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് അറബിയില്‍ കുറിച്ച ട്വീറ്റ് വിവാദമാവുകയാണ്. “ഇസ്ലാമിക ചന്ദ്രകലക്ക് പാശ്ചാത്യരുടെ കുരിശിനെ മറികടക്കുവാന്‍ ഇനി കുറച്ചു കൂടിയേ ഉള്ളു” എന്നാണ് എസ്രയുടെ ട്വീറ്റില്‍ പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇടപ്പെട്ടുകൊണ്ട് ഇതാദ്യമായല്ല എസ്രാ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നത്. മാതൃഭാഷയായ ടര്‍ക്കിഷ് ഭാഷക്കു പകരം കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന അറബിയിലാണ് പോസ്റ്റു പങ്കുവെച്ചതെന്നതും ശ്രദ്ധേയമാണ്.

ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം ഇസ്ളാമിക മോസ്ക്കാക്കി മാറ്റിയ എര്‍ദ്ദോഗന്റെ മകളും ഇതേ പാതയിലാണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. എസ്രായുടെ ട്വീറ്റ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള ഒരു ഭീഷണിയായിട്ടാണ് കണക്കാക്കിവരുന്നത്. ലോകത്തെ ഇസ്ലാമിക മേധാവിത്വത്തിന് കീഴില്‍ കൊണ്ടുവരുവാനുള്ള തുര്‍ക്കിയുടെ ശ്രമത്തിന്റെ ശക്തമായ തെളിവായാണ് എസ്രായുടെ ട്വീറ്റിനെ എല്ലാവരും നോക്കികാണുന്നത്. അമേരിക്കയിലെ ഇന്ത്യാന സര്‍വ്വകലാശാലയില്‍ പഠിച്ച എസ്ര, ഇപ്പോള്‍ ക്രൈസ്തവര്‍ക്കും, പാശ്ചാത്യ ലോകത്തിനുമെതിരെ തിരിഞ്ഞിരിക്കുന്നത് പിതാവിനേപ്പോലെ ഇസ്ലാമികതയേ മുറുകെപ്പിടിച്ചു കൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണെന്ന്‍ കരുതുന്നവരുമുണ്ട്. കടുത്ത ഇസ്ലാമിക വിശ്വാസവും, പിതാവിന്റെ സ്വാധീനവുമാണ് എസ്രായെ ഈ നിലപാടില്‍ എത്തിച്ചതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ട്രഷറി ആന്‍ഡ്‌ ഫിനാന്‍സ് മന്ത്രിയായ ബെരാത്ത് അല്‍ബൈറാക്കുമായുള്ള എസ്രായുടെ വിവാഹവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള എസ്രായുടെ സ്വാധീനം ശക്തിപ്പെടുത്തി എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. നിയമപരമല്ലാത്ത കുടിയേറ്റം പ്രോത്സാഹിപ്പിക്കുക വഴി യൂറോപ്പിനെ വരുതിയില്‍ കൊണ്ടുവരുവാനാണ് എസ്രായുടെ പിതാവായ എര്‍ദ്ദോര്‍ഗന്റെ ശ്രമം. ജര്‍മ്മനിയിലെ മുസ്ലീം സമൂഹത്തിന്റെ മേലും തുര്‍ക്കിക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. ഏതാണ്ട് 900-ത്തോളം മുസ്ലീം പള്ളികളാണ് ടര്‍ക്കിഷ് ഇസ്ലാമിക് യൂണിയന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് അടക്കമുള്ള സംഘടനകളുടെ കീഴില്‍ ജര്‍മ്മനിയിലുള്ളത്.

Tag: Erdoğan's daughter takes aim at Christianity: "The crescent will win over Cross of the West" , erdogan malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »