News - 2024

ലോക യുവജന സംഗമം: പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും വത്തിക്കാന്‍ പുറത്തിറക്കി

പ്രവാചകശബ്ദം 10-07-2023 - Monday

വത്തിക്കാന്‍ സിറ്റി: ആഗസ്റ്റ് ഒന്നു മുതൽ ആറ് വരെ ലിസ്ബണിൽ നടക്കുന്ന മുപ്പത്തിയേഴാമത് ലോകയുവജന ദിനത്തോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും വത്തിക്കാന്റെ തപാൽ വിഭാഗം പുറത്തിറക്കി. ആഗസ്റ്റ് 12 വരെ സ്റ്റാമ്പുകൾ മുദ്ര ചെയ്തു കിട്ടാൻ വത്തിക്കാന്റെ തപാൽ വകുപ്പിൽ അവസരമൊരുക്കിയിട്ടുണ്ട്. 3 വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഒരു സംരംഭമാണ് ആഗോള യുവജന ദിനം. സാധാരണ വേനൽക്കാല മാസങ്ങളിലാണ് വലിയ തോതിലുള്ള യുവജന സാന്നിധ്യത്തിൽ ഈ സംഗമം അരങ്ങേറുന്നത്.

2023 ആഗസ്റ്റ് 1 ചൊവ്വാഴ്ച മുതൽ ആറാം തിയതി ഞായറാഴ്ച വരെ പോർച്ചുഗലിലെ ലിസ്ബണിൽ പരിശുദ്ധ പിതാവിന്റെയും ദശലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളുടെയും സാന്നിധ്യത്തിൽ നടക്കാനിരിക്കുന്ന ഈ പരിപാടിക്കായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. 1985-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആഗോള യുവജനസംഗമത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളില്‍ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടാണ് ആരംഭം.

മാര്‍പാപ്പ യുവജനങ്ങള്‍ക്കായി നല്കുന്ന സന്ദേശം യുവജനദിനത്തിന്‍റെ മുഖ്യ ഇനമായിരുന്നു. പിന്നീടാണ് മൂന്നു വര്‍ഷം കൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സമ്മേളനങ്ങള്‍ക്ക് രൂപം നല്കിയത്. 2019ൽ പനാമയിലാണ് ഏറ്റവും ഒടുവിലായി ലോക യുവജന സംഗമം നടന്നത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുകയായിരിന്നു.

Tag: WYD2023, World youth day, Catholic malayalam fact check, Christian Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »