India - 2024

ഓഷ്യാനയിൽ സീറോ മലങ്കര കത്തോലിക്കർക്ക് അപ്പസ്തോലിക് വിസിറ്റർ

പ്രവാചകശബ്ദം 16-07-2023 - Sunday

വത്തിക്കാന്‍ സിറ്റി: ഓഷ്യാനയിലെ സീറോ മലങ്കര കത്തോലിക്ക വിശ്വാസികളുടെ അജപാലന കാര്യങ്ങൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. ബിഷപ്പ് മാർ ആന്റണി സിൽവാനോസിനെയാണ് ഫ്രാൻസിസ് പാപ്പ പുതിയ ഉത്തരവാദിത്വം കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിയമന ഉത്തരവ് ഇന്നലെ ശനിയാഴ്ച (15/07/23) പുറപ്പെടുവിക്കുകയായിരിന്നു. ഒന്നാം മെത്രാഭിഷേക വാർഷിക ദിനത്തിലാണ് പുതിയ സ്ഥാനലബ്ധിയെന്നത് യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു.

1961 ജൂലൈ 18-ന് ജനിച്ച മാർ ആൻറണി സിൽവാനോസ് കാക്കനാട്ട് 1987ഡിസംബർ 30നു പൗരോഹിത്യം സ്വീകരിച്ചു അഭിഷിക്തനായി. 2022 ജൂലൈ 15-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. ഇന്നലെ (15/07/23) തന്നെ പാപ്പ മലങ്കര കത്തോലിക്ക നിയുക്ത ആർച്ച് ബിഷപ്പും ഖസാഖിസ്ഥാന്‍റെ അപ്പസ്തോലിക് ന്യൂണ്‍ഷോയുമായ ഫാ. ജോര്‍ജ്ജ് പനംതുണ്ടിലിനെ കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായും നാമനിർദ്ദേശം ചെയ്തു. ഇക്കഴിഞ്ഞ ജൂൺ പതിനാറിനാണ് അദ്ദേഹത്തെ കസാഖിസ്ഥാൻറെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി പാപ്പ നിയമിച്ചത്.


Related Articles »