News

നരകം, സ്വര്‍ഗ്ഗം, ശുദ്ധീകരണസ്ഥലം; ഓണ്‍ലൈന്‍ ക്ലാസ് നാളെ Zoom-ല്‍

പ്രവാചകശബ്ദം 04-08-2023 - Friday

സ്വര്‍ഗ്ഗം ഒരു പൂന്തോട്ടം പോലെയുള്ള സ്ഥലമാണോ? മറ്റ് മതങ്ങളുടെ സ്വര്‍ഗ്ഗ സങ്കല്‍പ്പവുമായി ഈശോ വെളിപ്പെടുത്തിയിരിക്കുന്ന സ്വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് ? ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമാണോ? ഇവയെ കുറിച്ച് ബൈബിളില്‍ പറയുന്നുണ്ടോ? നരകത്തില്‍ പോയവരോട് കര്‍ത്താവ് കാരുണ്യം കാണിക്കുമോ? കാരുണ്യവാനായ ദൈവം മനുഷ്യരെ നരകത്തിലേക്ക് അയക്കുമോ? എന്താണ് നരകത്തിലെ അവസ്ഥ? തുടങ്ങീ മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ആഗസ്റ്റ് 5, 2023) Zoom-ല്‍ നടക്കും.

തിരുസഭ പ്രബോധനങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 55ാമത്തെ ഓണ്‍ലൈന്‍ ക്ലാസിലാണ് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുക. കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്.

ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. ഇതിന് ശേഷം സമാപനത്തില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിനു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »