India - 2024

മാർ ജോസഫ് പവ്വത്തിലിന്റെ 94-ാം ജന്മദിനവും 'നല്ലോർമ' സ്മരണിക പ്രകാശനവും നാളെ

പ്രവാചകശബ്ദം 13-08-2023 - Sunday

ചങ്ങനാശേരി: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് ദിവംഗതനായ മാർ ജോസഫ് പവ്വത്തിലിന്റെ 94-ാം ജന്മദിനം നാളെ. അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ കബറിടപള്ളിയിൽ നാളെ രാവിലെ 6.45ന് വിശുദ്ധകുർബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ ശുശ്രൂഷകൾക്ക് കാർമ്മികരായിരിക്കും.

രാവിലെ പത്തിന് ആർച്ച്ബിഷപ്സ് ഹൗസിലെ മീഡിയാ റൂമിൽ നടക്കുന്ന ചടങ്ങിൽ പവ്വത്തിൽ പിതാവിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ ഓർമകളുടെ താരാപഥം 'നല്ലോർമ' എന്ന സ്മരണിക ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്യും. നൂറ്റമ്പതോളം പ്രശസ്ത വ്യക്തികൾ മാർ പവ്വ ത്തിലിനെ അനുസമരിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണിത്. ചങ്ങനാശേരി അതിരൂപതയാണ് സ്മരണിക സമർപ്പിക്കുന്നത്. 2023 മാർച്ച് 18 ന് 93-ാം വയസിലാണ് മാർ പവ്വത്തിൽ ദിവംഗതനായത്. 1930 ഓഗസ്റ്റ് 14ന് കുറു മ്പനാടം പവ്വത്തിൽ കുടുംബത്തിലാണ് മാർ പവ്വത്തിലിന്റെ ജനനം. കാഞ്ഞിര പ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ പവ്വത്തിൽ 22വർഷത്തോളം ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്തു.


Related Articles »