News - 2024

തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസം: മിന്നെസോട്ട സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ

പ്രവാചകശബ്ദം 13-08-2023 - Sunday

മിന്നെസോട്ട: തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസമാണെന്ന സാക്ഷ്യവുമായി അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തെ സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ. സമീപകാലത്ത് പങ്കെടുത്ത ഒരു റേഡിയോ ഷോയിലൂടെയാണ് താരം തന്റെ ആഴമേറിയ ക്രിസ്തു വിശ്വാസം പങ്കുവെച്ചത്. “ഞാനെന്താണ് ചെയ്യുന്നത്? ഞാനെങ്ങനേയാണ് ഇത് ചെയ്യുന്നത്? എന്നു ഞാന്‍ സ്വയം ചോദിക്കാറുണ്ടെന്നും മറ്റുള്ളവരേക്കാളും ഒരു പടി മുന്നില്‍ ദൈവം തന്നെ നയിക്കുമെന്ന് വിശ്വസിക്കുകയാണെന്നും നേട്ടങ്ങളുടെ പിന്നില്‍ കര്‍ത്താവാണെന്നും ആഞ്ചെലീന പറഞ്ഞു.

സൗന്ദര്യ മത്സരങ്ങളെക്കുറിച്ചും, തന്റെ വിശ്വാസത്തില്‍ താന്‍ എങ്ങിനെ വേരൂന്നിയിരിക്കുന്നു എന്നതിനെക്കുറിച്ചും അവതാരകനായ പാട്രിക് കോണ്‍ലിയുമായി ചര്‍ച്ച ചെയ്യുവാന്‍ ‘പ്രാക്ടീസിംഗ് കാത്തലിക്’ എന്ന റേഡിയോ ഷോയിലാണ് ആഞ്ചെലീന പങ്കെടുത്തത്. മിസ്‌ അമേരിക്ക ഓര്‍ഗനൈസേഷനിലേക്ക് ശരിക്കും ആവേശകരമായ ഒരു യാത്രയായിരുന്നുവെന്ന് താരം പറഞ്ഞു. ആ യാത്രയിലുടനീളം എന്റെ ക്രൈസ്തവ വിശ്വാസം എന്നോടൊപ്പം ഉണ്ടായിരുന്നു. മത്സരങ്ങളുടെ ലോകം വിവിധ വികാരങ്ങളാണ് തരുന്നത്. നമ്മെ നല്ലവണ്ണം നോക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് ദൈവവിശ്വാസത്തില്‍ വേരൂന്നിയിരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമെന്നും ആഞ്ചെലീന പറഞ്ഞു.

മിസ്‌ അമേരിക്ക ഓര്‍ഗനൈസേഷനിലേക്കുള്ള യാത്ര രസകരമാണ്. എന്നാല്‍ കുടുംബത്തോടൊപ്പം ചില്‍ഡ്രന്‍സ് മിറക്കിള്‍ നെറ്റ്വര്‍ക്കില്‍ പ്രാര്‍ത്ഥിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസ്സം നേരിടുമ്പോള്‍ ബുദ്ധിമുട്ടാണെന്നും ആഞ്ചെലീന പറഞ്ഞു. വെയ്‌സാറ്റയിലെ സെന്റ് ബർത്തലോമിയോ ഇടവകാംഗമായ ആഞ്ജലീന അമേരിഗോ ഇക്കഴിഞ്ഞ ജൂണിലാണ് മിസ് മിന്നെസോട്ടയായി കിരീടമണിഞ്ഞത്. ജനുവരിയിൽ നടക്കുന്ന മിസ് അമേരിക്ക മത്സരത്തിൽ താരം സംസ്ഥാനത്തെ പ്രതിനിധീകരിക്കും.

Tag: Miss Minnesota holds faith as a firm foundation,Angelina Amerigo malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »