News

ശുദ്ധീകരണസ്ഥലവും നരകവും; ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച ZOOM -ല്‍

പ്രവാചകശബ്ദം 17-08-2023 - Thursday

മരണാനന്തര ജീവിതത്തെ കുറിച്ച് ആഴമേറിയ തിരുസഭ പ്രബോധനങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച (19 ആഗസ്റ്റ് 2023) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 56ാമത്തെ ക്ലാസിലാണ് ശുദ്ധീകരണസ്ഥലവും നരകവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

എന്താണ് നരകം? നരകത്തിലെ അവസ്ഥയെന്താണ്? നരകം അഗ്നിമയമാണോ അതോ മറ്റ് എന്തെങ്കിലും അവസ്ഥയാണോ? കാണാത്ത നരകത്തെ കുറിച്ച് സഭയ്ക്കു എങ്ങനെയാണ് വിവരിക്കാന്‍ കഴിയുന്നത്? ശുദ്ധീകരണസ്ഥലം എന്താണ്? എന്താണ് അവിടുത്തെ അവസ്ഥ? ബൈബിളില്‍ ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പറയുന്നുണ്ടോ? തുടങ്ങീ ഓരോ ക്രൈസ്തവ വിശ്വാസിയെയും അലട്ടാറുള്ള നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ക്ലാസില്‍ പങ്കുവെയ്ക്കും.

സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൌതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ക്ലാസിന് ഒരുക്കമായി ശനിയാഴ്ച (ആഗസ്റ്റ് 19) ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »