India - 2024

കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെ അടിസ്ഥാനമാക്കി പിഒസിയിൽ പഠനശിബിരം

പ്രവാചകശബ്ദം 08-09-2023 - Friday

കൊച്ചി: പാലാരിവട്ടം പിഒസിയിൽ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും മാർപാപ്പയുടെ ചാക്രികലേഖനങ്ങളെയും സംബന്ധിച്ചുള്ള പഠനശിബിരം സംഘടിപ്പിക്കുന്നു. സന്യസ്തർ, വൈദികർ, മതാധ്യാപകർ, കുടുംബ യൂണിറ്റ്, ആനിമേറ്റർമാർ, അല്‍മായ ശുശ്രൂഷകർ തുടങ്ങിയവർ പങ്കെടുക്കാം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. അപ്പസ്തോലിക രേഖകളെ സംബന്ധിച്ച പഠനപരമ്പരയുടെ ഈ അക്കാദമിക വർഷത്തിലെ പ്രഥമ പഠനശിബിരമാണിത്. ഇമെയിൽ വഴിയോ ഫോൺ വഴിയോ പേരുകൾ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 350 രൂപ.

ഫോൺ: 9447441109, 8113876979.


Related Articles »