Life In Christ - 2025

കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍

പ്രവാചകശബ്ദം 20-09-2023 - Wednesday

''കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണമെന്ന'' ദൈവപ്രമാണങ്ങളിലെ മൂന്നാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. അടുത്ത കുമ്പസാരത്തില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.

ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.

1. ഞായറാഴ്ചകളിലും കടപ്പെട്ട ദിവസങ്ങളിലും ദിവ്യബലിയിൽ മനഃപൂർവം സംബന്ധിക്കാതിരുന്നോ?

2. ബലിയർപ്പണത്തിന് യോജിക്കാത്ത വസ്ത്രധാരണം, നിൽപ്പ്, പെരുമാറ്റം എന്നിവ ഉണ്ടായിട്ടുണ്ടോ?

3. ഇവ വഴി ആർക്കെങ്കിലും ബലിയർപ്പണത്തിനു തടസ്സം നിന്നിട്ടുണ്ടോ?

4. അന്നേ ദിവസം ജോലി ചെയ്യുകയോ, ചെയ്യിപ്പിക്കുകയോ, മറ്റുള്ളവർക്ക് വിശുദ്ധ ദിനാചരണത്തിനു തടസ്സം നില്ക്കുകയോ ചെയ്തിട്ടുണ്ടോ?

5. അന്നേ ദിവസം ദൈവിക കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്നതിൽ ഉത്സാഹം കാണിക്കാതിരുന്നോ? (സജീവമായും ശ്രദ്ധയോടും കൂടി) (നിയ 5:12-15, ഏശ 58:13-14)

6. വിശുദ്ധ കുർബാന അയോഗ്യതയോടെ സ്വീകരിച്ചിട്ടുണ്ടോ?

7. ഞായറാഴ്ചകളിൽ കൂലിവേല ചെയ്യാറുണ്ടോ? ചെയ്യിപ്പിക്കാറുണ്ടോ?

8. സമ്പത്ത്, കഴിവ് ആരോഗ്യം എന്നിവ തന്റെ സാമർത്ഥ്യം കൊണ്ട് ഉണ്ടായതാണെന്ന ധാരണയിൽ, ദൈവത്തിന്റെ ആധിപത്യത്തെ നിഷേധിച്ചിട്ടുണ്ടോ? (നിയ 8:17, 18, യാക്കോ 4:13,14)

9. പ്രാർത്ഥനാ ജീവിതം എങ്ങനെയുണ്ട്. വ്യക്തിപരമായ പ്രാർത്ഥനയ്ക്കു മുടക്കം വരുത്തിയിട്ടുണ്ടോ?

10. കുടുംബപ്രാർത്ഥനയിൽ സജീവമായി സംബന്ധിക്കാതിരുന്നോ?

11. കുടുംബ പ്രാർത്ഥന നടത്താറുണ്ടോ? (ലൂക്കാ 21:34, 38) ഇതിന് മുന്‍കൈ എടുക്കാതെ ഒഴിഞ്ഞു മാറിയിട്ടുണ്ടോ?

12. കൂദാശകൾ ഒരുക്കമില്ലാതെ, അയോഗ്യതയോടെ, വിശ്വാസമില്ലാതെ സ്വീകരിച്ചിട്ടുണ്ടോ? (1 കൊറി 11:27-32)

13.. ആണ്ട് കുമ്പസാരം നടത്താതിരുന്നിട്ടുണ്ടോ?

14. പെസഹാകാലത്ത് പരിശുദ്ധ കുർബാന സ്വീകരിക്കാതിരുന്നിട്ടുണ്ടോ?

15. വെള്ളിയാഴ്ച മാംസം ഉപയോഗിച്ചിട്ടുണ്ടോ?

16. വെള്ളിയാഴ്ച മാംസം ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?

17. സഭ നിർദ്ദേശിച്ചിരിക്കുന്ന ദിവസങ്ങളിൽ വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കാതിരുന്നിട്ടുണ്ടോ?

18. നോമ്പുകാലത്ത് വിവാഹം ആഘോഷിക്കുകയോ, സഭ വിലക്കിക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്തിട്ടുണ്ടോ?

19. രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടോ?

20. രജിസ്റ്റർ വിവാഹത്തിന് പ്രേരണ നൽകിയിട്ടുണ്ടോ?

21. ദൈവത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും ഓഹരിയും കൊടുക്കാതിരുന്നിട്ടുണ്ടോ?

22. ദൈവത്തിനു കൊടുക്കേണ്ട ദശാംശം മാറ്റിവച്ച് കൊടുക്കാതിരുന്നിട്ടുണ്ടോ?

23. ദശാംശം നല്‍കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

24. വചനപ്രഘോഷണം അനുവദിക്കാതിരുന്നിട്ടുണ്ടോ?

25. വീടുവെഞ്ചരിപ്പ്, വിവാഹം, മാമ്മോദീസാ, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം തുടങ്ങിയ വിശുദ്ധ ദിനങ്ങളെ അനാദരിച്ച പ്രവര്‍ത്തികള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?

26. തിരുസഭ ആഹ്വാനം ചെയ്തിട്ടുള്ള ഉപവാസ ദിവസങ്ങളിൽ ഉപവസിക്കാതിരിന്നിട്ടുണ്ടോ?

27. ദൈവാലയ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രവർത്തനം നടത്തിയിട്ടുണ്ടോ?

28. അത്തരത്തിലുള്ള സംസാരം, പെരുമാറ്റം എന്നിവ ദേവാലയത്തിന് സമീപമോ അല്ലാതെയോ നടത്തിയിട്ടുണ്ടോ?

29. ദൈവത്തോട് മടുപ്പ് തോന്നിയിട്ടുണ്ടോ?

30. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പ് ഉളവാക്കിയിട്ടുണ്ടോ?

31. നന്മ ലഭിച്ചു കഴിഞ്ഞിട്ട് ദൈവത്തിൽ നിന്ന് പിൻമാറിയിട്ടുണ്ടോ?

32. ദൈവത്തെ പ്രകോപിപ്പിച്ചിട്ടുണ്ടോ?

33. ദൈവമഹത്വത്തെ പരിഹസിച്ചിട്ടുണ്ടോ?

34. ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ?

35. ദൈവത്തിന്റെ രക്ഷാകരപദ്ധതി തിരസ്ക്കരിച്ചിട്ടുണ്ടോ?

36. ദൈവത്തിന്റെ പ്രവൃത്തികൾ ശ്രദ്ധിക്കാതിരുന്നിട്ടുണ്ടോ?

37. അനുഗ്രഹം ലഭിച്ചിട്ട് നന്ദി പറയാതിരുന്നിട്ടുണ്ടോ?

38. ദൈവത്തെ മറന്നിട്ടുണ്ടോ?

മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം.

(വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്).


☛ ** നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛ ** നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »