India - 2024

മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

പ്രവാചകശബ്ദം 11-10-2023 - Wednesday

കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മലയോര മേഖല ഉള്‍പ്പെടുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾ രംഗത്ത്. അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോർട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയിൽ ഡാമുകൾ തകർന്ന് ഇരുപതിനായിരത്തിലധികം ആളുകൾ മരിക്കാൻ ഇടയായ പശ്ചാത്തലത്തിലാണ് ന്യൂയോർക്ക് ടൈംസ് ഇത്തരം ഒരു പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ജനത്തിന്റെ ആശങ്ക ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളെയും സർക്കാരുകളെയും അറിയിക്കാൻ ശ്രമിക്കുമെന്നു ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം അറിയിച്ചു.

മുല്ലപ്പെരിയാർ ഡാം അപകടത്തിലായാൽ മൂന്നര ലക്ഷം ആളുകളുടെ ജീവനും സ്വത്തി നും ഭീഷണിയാവുകയും കേരളത്തിലെ നാലു ജില്ലകളെ ബാധിക്കുകയും ചെയ്യുമെന്ന ഭീതിജനകമായ അവസ്ഥയാണ് ഈ ആശങ്കയ്ക്കു കാരണം. ഒരു ഡാമിന്റെ പരമാവധി കാലാവധി 50-60 വർഷങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നിടത്ത് 128 വർഷങ്ങൾക്കു ശേഷവും മുല്ലപ്പെരിയാർ ഡാം ഭാഗ്യ പരീക്ഷണം നടത്തുന്നു. 1895ൽ നിർമാണം പൂർത്തിയാക്കിയ ഡാം പുനർനിർമിക്കണമെന്ന് 2021ൽ യുഎൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ, നാളിതുവരെ ജനത്തിന്റെ ഈ വലിയ ആശങ്കയ്ക്കുമേൽ ഉത്തരവാദിത്വപ്പെട്ടവരുടെ നിശബ്ദതയും നിസംഗതയും പ്രശ്നം ഗുരുതരമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഒരു ഡാമിന്റെ പരമാവധി കാലാവധി 50-60 വർഷങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നിടത്ത് 128 വർഷങ്ങൾക്കു ശേഷവും മുല്ലപ്പെരിയാർ ഡാം ഭാഗ്യ പരീക്ഷണം നടത്തുന്നു. 1895ൽ നിർമാണം പൂർത്തിയാക്കിയ ഡാം പുനർനിർമിക്കണമെന്ന് 2021ൽ യുഎൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ, നാളിതുവരെ ജനത്തിന്റെ ഈ വലിയ ആശങ്കയ്ക്കുമേൽ ഉത്തരവാദിത്വപ്പെട്ടവരുടെ നിശബ്ദതയും നിസംഗതയും പ്രശ്നം ഗുരുതരമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ജനപ്രതിനിധികളും ഭരണകർത്താക്കളും ഈ കാര്യത്തെ ഗൗരവമായി കണ്ട് അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം.

മുല്ലപ്പെരിയാർ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണെന്നും ഒരു ഭൂകമ്പത്തെ അതിജീവിക്കാൻ വേണ്ട ശേഷി ഈ ഡാമിന് ഇല്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത്തരം ഒരു സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടം കേരളത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമുള്ള ക്ഷതമാണ് ഉണ്ടാക്കാൻ സാധ്യതയുള്ളത്. തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകണം. അവരുടെ കൃഷികൾക്കും ഇതര ആവശ്യങ്ങൾക്കുമുള്ള വെള്ളം നൽകണം. അതേസമയം കേരളത്തിലുള്ള ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം.

അത്തരത്തിലുള്ള ഒരു കരാർ വ്യസ്ഥയിലേക്ക് ഇരുസർക്കാരുകളും എത്തിച്ചേരണം. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ പരസ്പരം സഹായിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവർത്തിക്കണം. വരും ദിവസങ്ങളിൽ ജനത്തിന്റെ ഈ ആശങ്ക ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളെയും സർക്കാരുകളെയും അറിയിക്കാൻ ശ്രമിക്കുമെന്നും നേതാക്കൾ അറിയിച്ചു. മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ജോസ് കരിവേലിക്ക ൽ, മോൺ. ജോസഫ് വെള്ളമറ്റം, മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മോൺ. കുര്യൻ താമരശേരി, മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ. ജിൻസ് കാരക്കാട്ട്, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ പ്രസംഗിച്ചു.


Related Articles »