India - 2024

ജെ.ബി കോശി കമ്മീഷൻ കരടുരേഖ: ആലപ്പുഴ രൂപത ചർച്ച നടത്തി

പ്രവാചകശബ്ദം 03-11-2023 - Friday

ആലപ്പുഴ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ കരടുരേഖയും അതുമായി ബന്ധപ്പെട്ടു ലത്തീൻ കത്തോലിക്കർ സ്വീകരിക്കേണ്ട നടപടിയും സംബന്ധിച്ചു ചർച്ച നടത്തി. ആലപ്പുഴ രൂപത ലാറ്റിൻ കാത്തലിക് അസോസിയേഷനാണ് ചർച്ച സംഘടിപ്പിച്ചത്. രൂപത സമർപ്പിച്ച ശിപാർശകളിൽ പലതും സ്വീകരിക്കപ്പെട്ടതിൽ അംഗങ്ങൾ സന്തുഷ്ടി രേഖപ്പെടുത്തി. ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സന്ദർശിച്ചു ചർച്ചചെയ്യാനും യോഗം തീരുമാനിച്ചു.

വിവിധ ഫൊറോനകളിൽ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശകലന സമ്മേള നങ്ങളിൽ ഈ വിഷയവും അവതരിപ്പിക്കാൻ തീരുമാനമായി. സമ്മേളനത്തി ൽ അഡ്വ. ഷെറി ജെ. തോമസ് വിഷയം അവതരിപ്പിച്ചു. മോൺ. ജോയി പൂത്തൻ വീട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടോ അധ്യക്ഷനായിരുന്നു. ഫാ.സേവ്യർ കുടിയാംശേരി, ഫാ.ജോൺസൺ പു ത്തൻവീട്ടിൽ, ബിജു ജോസി, സാബു വി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു


Related Articles »