India - 2024

ബിഷപ്പ് ക്രിസ്‌തുദാസിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

പ്രവാചകശബ്ദം 27-11-2023 - Monday

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ കൃതജ്ഞതാബലി അർപ്പിച്ചുകൊണ്ടു ലളിതമായ രീതിയിലായിരുന്നു ജൂബിലി ആഘോഷം. അതിരൂപതയിലെ വൈദികർ ചേർന്ന് പ്രദക്ഷിണമായി ജൂബിലേറിയനെ പള്ളിയിലേക്ക് ആനയിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, എമരിറ്റസ് ആർച്ച് ബിഷപ്പ് ഡോ. എം.എം. സൂസപാക്യം, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസൻ്റ് സാമുവൽ എന്നിവരും ഡോ. ക്രിസ്‌തുദാസിനൊപ്പം പ്രദക്ഷിണത്തിലും സമൂഹദിവ്യബലിയിലും പങ്കെടുത്തു.

അതിരൂപതയിലെ വൈദികരും സന്യാസിനിമാരും പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളുമുൾപ്പെടെ ദിവ്യബലിയിൽ പങ്കെടുത്തു. ഡോ. ക്രിസ്‌തുദാസിന്റെ മാതാപിതാക്കളായ രാജപ്പനും ആഞ്ജലീനയും മറ്റു കുടുംബാംഗങ്ങളും ദി വ്യബലിയിൽ സംബന്ധിച്ചു. അതിരൂപതാ വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര, അതിരൂപതാ ചാൻസലർ റവ. ഡോ. സി. ജോസഫ്, പാളയം കത്തീഡ്രൽ വികാരി മോൺ. ഇ. വിൽഫ്രഡ് തുടങ്ങിയവർ നേതൃത്വം നൽകി.