India - 2024

കർഷകന്റെ ആവശ്യങ്ങൾ ആരു പരിഗണിച്ചു നൽകുന്നുവോ അവർക്കൊപ്പമാണു കർഷകരുടെ രാഷ്ട്രീയം: മാർ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 12-12-2023 - Tuesday

ഇരിട്ടി: നവകേരള സദസിനു താൻ പോയത് പ്രഭാതഭക്ഷണത്തിൻ്റെ രുചി നോക്കാനല്ലെന്നും കർഷകൻ്റെ ആവശ്യങ്ങൾ അവതരിപ്പിക്കാനാണെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകന് ഇനി രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണു കർഷകന്റെ പുതിയ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക അതിജീവന യാ ത്രയുടെ ഉദ്ഘാടനം ഇരിട്ടിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

റബറിന് കേരളം പ്രഖ്യാപിച്ച 250 രൂപ തന്നാൽ ഞങ്ങൾ നിങ്ങൾക്കു വോട്ട് ചെയ്യും. കേന്ദ്രത്തോട് നമ്മൾ നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ കേന്ദ്ര ത്തിനും വോട്ട് നൽകാൻ യാതൊരു മടിയുമില്ല. ഇതൊരു വിലപേശൽ അല്ല. അതിജീവനത്തിനുള്ള കർഷകൻ്റെ പുതിയ രാഷ്ട്രീയമാണ്. ഇനിമേൽ നമ്മു ടെ അവകാശങ്ങൾ നഷ്‌ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. കർഷകൻ്റെ ആവശ്യങ്ങൾ ആരു പരിഗണിച്ചു നൽകുന്നുവോ അവർക്കൊപ്പമാണു കർഷകരുടെ രാഷ്ട്രീയം. കർഷകനു നൽകാനുള്ളത് നൽകിയിട്ടു മതി ശമ്പളവിതരണം എന്നു പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാരുകൾ മാറണം. എന്നാൽ, മാത്രമേ കർഷകന് രക്ഷയുള്ളൂ. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സർക്കാരുകൾ തയാറാകണം.

കോർപറേറ്റുകളുടെ 14.56 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ഇതിൻ്റെ പത്തിലൊന്നുപോലും വേണ്ട ചെറുകിട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ. ഇതി ന് ആർജവം കാണിക്കാൻ സർക്കാരുകൾ തയാറാകണം. കർഷകന്റെ ഒരു സെൻ്റ് ഭൂമി പോലും ജപ്‌തി ചെയ്യാൻ അനുവദിക്കില്ല. കർഷകഭൂമി പിടിച്ചെടുക്കാനായി സ്ഥാപിച്ച സർവേക്കല്ലുകൾ 24 മണിക്കൂറിനകം പിഴുതു മാറ്റാനുള്ള കരുത്ത് കർഷകജനതയ്ക്ക് ഇന്നുമുണ്ട്. അത് ചെയ്യുകത എന്നെ ചെയ്യും-മാർ പാംപ്ലാനി വ്യക്തമാക്കി.

വയനാട്ടിൽ കടുവ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അവിടുത്തെ ഡിഎഫ്ഒയ്ക്കെതിരേ കൊല ക്കുറ്റത്തിന് കേസെടുത്തു തുറങ്കിൽ അടയ്ക്കണം. വനപാലകർ തോക്കും പിടിച്ച് വനത്തിനു കാവൽ നിൽക്കട്ടെ. അപ്പോൾ മൃഗങ്ങൾ വനത്തിന് വെളിയിൽ വരില്ലെന്നും കർഷകരുടെ മുകളിൽ കുതിര കയ റാൻ ആരും നോക്കേണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ജാഥാ ക്യാപ്റ്റനും എകെസിസി ഗ്ലോബൽ പ്രസിഡൻറുമായ അഡ്വ. ബിജു പറയന്നിലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, സണ്ണി ജോസഫ് എംഎൽഎ, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അഡ്വ. ടോ ണി പുഞ്ചക്കുന്നേൽ, ഫാ. ജോസഫ് കാവനാടിയിൽ, പ്രഫ. ജോബി കാക്കശേ രി, ബെന്നി മാത്യു, ബെന്നി പുതിയാംപുറം, ഷീജ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.


Related Articles »