India - 2025
മലങ്കര കാത്തലിക് അസോസിയേഷൻ വാർഷിക സമ്മേളനം നാളെ മുതൽ
പ്രവാചകശബ്ദം 18-01-2024 - Thursday
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ വാർഷിക സമ്മേളനം നാളെ മുതൽ ഈ മാസം 21 വരെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളജ് അനക്സസിൽ സംഘടിപ്പിക്കും. മലങ്കര സഭയിലെ തിരുവനന്തപുരം അതിരൂപത, തിരുവല്ല അതിരൂപത, മാർത്താണ്ഡം, പാറശാല, മാവേലിക്കര, മൂവാറ്റുപുഴ, പത്തനംതിട്ട, ബത്തേരി, ഡൽഹി-ഗുർഗോൺ, പുനെ ഘട്‌കി, പുത്തൂർ എന്നീ രൂപതകളിലെ അസംബ്ലി അംഗങ്ങൾ പങ്കെടുക്കും. 20ന് രാവിലെ അൽമായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടാകും.
ഇതോടനുബന്ധിച്ച് ഭാഗ്യസ്‌മരണാർഹനായ സിറിൽ മാർ ബസേലിയോസ് അനുസ്മരണം. തുടർന്ന് മോൺ. ഡോ. എൽദോ പുത്തൻകണ്ടത്തിൽ കോർ എപ്പിസ്കോപ്പ പതാക ഉയർത്തും. റെജി കോശി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സഭാതല പ്രസിഡൻ്റ് അഡ്വ. ഏബ്രഹാം എം. പട്യാനിയുടെ അധ്യക്ഷത യിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുത്തൂർ രൂപത പ്രസിഡൻ്റ എം. ബൈജു സ്വാഗതം ആശംസിക്കും. പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് ഉദ്ഘാടനം നിർവഹിക്കും.
സഭാതല വൈദിക ഉപദേഷ്ടാവ് ഫാ.മാത്യൂസ് കുഴിവിള, സിസിഐ വൈസ് പ്രസിഡന്റ് ആൻ്റോ ആൻ്റണി, ട്രഷറർ പി.കെ. ചെറിയാൻ എന്നിവർ പ്രസംഗി ക്കും. സഭാതല ഭദ്രാസന റിപ്പോർട്ട് കെസിബിസി, ഐസിഎഫ്, എംസിഎം എഫ്, എംസിവൈഎം, സിബിസിഐ എന്നീ സംഘടനകളുടെ അവതരണം നടക്കും. പോൾരാജ്, പ്രിയ തോമസ്, പ്രകാശ് എന്നിവർ പ്രസംഗിക്കും. 15 വർഷം പിന്നിട്ട പുത്തൂർ രൂപതയുടെ ആഘോഷ പരിപാടികളുടെ ഭാഗമാ യി 21നു രാവിലെ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
