News

ദൈവം മനുഷ്യന്റെ ബുദ്ധിയുടെ സൃഷ്ടിയോ?; രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ 65ാമത്തെ ക്ലാസ് ഈ ശനിയാഴ്ച

പ്രവാചകശബ്ദം 18-01-2024 - Thursday

വചനം മനുഷ്യനോടു സംവേദിക്കുന്നതെങ്ങനെ ? മനുഷ്യന് തന്നില്‍ തന്നെ വചനത്തില്‍ - ദൈവത്തിന്‍ അറിയാന്‍ കഴിയുമോ? ദൈവം മനുഷ്യന്റെ ബുദ്ധിയുടെ സൃഷ്ടിയല്ലേ? മതങ്ങളെ സൃഷ്ട്ടിച്ചതും ദൈവവചനങ്ങള്‍ എഴുതിയുണ്ടാക്കിയതും മനുഷ്യന്‍ തന്നെയല്ലേ? വചനം ഗ്രഹിക്കുവാനും അംഗീകരിക്കാനും ചിലര്‍ക്ക് കഴിയുകയും ചിലര്‍ക്ക് കഴിയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? തുടങ്ങീ വിവിധ ചോദ്യങ്ങൾക്കു ഉത്തരങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓൺലൈൻ ക്ലാസ് ഈ ശനിയാഴ്ച (2024 ജനുവരി 20) ZOOM-ല്‍ നടക്കും.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ അറുപത്തിയഞ്ചാമത്തെ ക്ലാസിലാണ് (ദൈവവചനം സീരീസിലെ അഞ്ചാം ക്ലാസ്) വിഷയം അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ഈശോയുടെ മനുഷ്യാവതാരത്തെ കുറിച്ച് പ്രത്യേകം ധ്യാനിക്കുന്ന 'രക്ഷയുടെ വഴി' പ്രാര്‍ത്ഥന ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസിന്റെ സമാപനത്തിൽ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »