India - 2024

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ്

പ്രവാചകശബ്ദം 05-02-2024 - Monday

തിരുവനന്തപുരം: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കിയുള്ള ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്‌തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യം ആണെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബീയോസ് മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു.

ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, സ്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കുക, ദളിത് ക്രൈസ്തവരുടെ പിൻവലിച്ച ആനുകൂല്യങ്ങൾ തിരികെ നൽകുക, പൂർണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ നീതി യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

ജാഥാ ക്യാപ്റ്റൻ കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി .തോമസ്, വൈസ് പ്രസിഡന്റ് മേജർ ആശാ ജസ്റ്റിൻ, ബിഷപ്പ് ഡോ. സെൽവസ് പ്രമോദ്, ബിഷപ്പ് ഓസ്റ്റിൻ എം.എ.പോൾ, മാർത്തോമാ സഭാ സെക്രട്ടറി എബി. ടി .മാമ ൻ, ഓ .പി.ജോൺ, കൺവീനർമാരായ എ.ആർ. നോബിൾ, അലക്സ് പി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു.


Related Articles »