India - 2025

കുടുംബത്തെ കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: പ്രോലൈഫ് അപ്പോസ്ത‌ലേറ്റ്

പ്രവാചകശബ്ദം 07-02-2024 - Wednesday

കൊച്ചി: കുഞ്ഞുങ്ങൾ ജനിക്കുകയും വളരുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രീംകോടതിയുടെ നിരീക്ഷണത്തെ പ്രോലൈഫ് അപ്പോസ്ത‌ലേറ്റ് സ്വാഗതം ചെയ്തു. നാൽപ്പത്തിനാലുകാരിയായ അവിവാഹിത വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി തേടി നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്ന ഭാരതത്തിന്റെ കുടുംബസംസ്‌കാര സവിശേഷത എടുത്തുപറഞ്ഞ വിധിവാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷി ക്കുന്നതാണെന്നും കുടുംബജീവിതത്തിൻ്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും പ്രോലൈഫ് അപ്പോസ്‌തലേറ്റ് വിലയിരുത്തി. അമ്മയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹം കഴിക്കുകയോ ദത്തെടുക്കു കയോ ചെയ്യണമെന്നുള്ള കോടതിയുടെ ഉപദേശവും മാതൃത്വത്തിന്റെ മഹനീ യതയെ അംഗീകരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


Related Articles »