India

മാനന്തവാടി രൂപതയുടെ പ്രക്ഷോഭ റാലിയില്‍ അണിനിരന്നത് ആയിരങ്ങൾ

പ്രവാചകശബ്ദം 23-02-2024 - Friday

കൽപ്പറ്റ: മനുഷ്യരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽനിന്നു പൂർണ സംരക്ഷണം ആവശ്യപ്പെട്ട് എകെസിസി മാനന്തവാടി രൂപത സമിതി ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ അണിനിരന്നത് ആയിരങ്ങൾ. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന ഉദാസീനതയ്ക്കെതിരായ രോഷം മുദ്രാവാക്യങ്ങളിൽ അലയടിച്ചിരിന്നു. കൈനാട്ടി ജംഗ്ഷനു സമീപത്തുനിന്നു ആരംഭിച്ച റാലി പുതിയ സ്റ്റാൻഡ് പരിസരത്തേക്കു നീങ്ങി.

പേപ്പൽ പതാകയേന്തിയായിരിന്നു റാലി. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഫ്ലാഗ് ഓഫ് ചെയ്‌ത റാലിയിൽ രൂപതയിലെ ഇടവകകളിൽനിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്‌തരും പങ്കെടുത്തു. പടമലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മക്കള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരിന്നു. കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ വയനാടൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയിൽ കൈകോർത്തു.

തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, താമരശേരി ബിഷപ്പും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ബിഷപ്പ് ഡെലിഗേറ്റുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, മാനന്തവാടി രൂപത ഫിനാ ൻസ് ഓഫീസർ ഫാ. ജോസ് കൊച്ചറയ്ക്കൽ തുടങ്ങിയവർ റാലി നയിച്ചു.വൈകുന്നേരം മൂന്നിന് ആരംഭിച്ച റാലിയുടെ മുൻനിര ഒന്നര മണിക്കൂറെടു ത്താണ് പൊതുസമ്മേളന നഗരിയിലെത്തിയത്.


Related Articles »