India - 2024

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്; തുടർനടപടികൾക്ക് കാലതാമസം വരുത്തരുതെന്ന് കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 06-03-2024 - Wednesday

പാലാ: ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച് സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കാൻ വീണ്ടും കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് തെരഞ്ഞെടുപ്പുകാല തന്ത്രമാകരുതെന്നും തുടർനടപടികൾക്ക് കാലതാമസം വരുത്തരുതെന്നും കത്തോലിക്ക കോൺഗ്രസ് പാലാ രൂപത നേതൃസമ്മേളനം ആവശ്യപ്പെട്ടു. ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വീണ്ടും ചീഫ് സെക്രട്ടറി അ ധ്യക്ഷനായി റിപ്പോർട്ട് പരിശോധിക്കാൻ കമ്മീഷനെ നിയോഗിച്ചതെന്ന് ക്രൈ സ്ത‌വസമൂഹം സംശയിക്കുന്നു. റിപ്പോർട്ട് പൂർണമായി പ്രസദ്ധീകരിക്കാൻ സർക്കാർ തയാറാകണം.

തുടർ ചർച്ചകളിൽ ക്രൈസ്‌തവ സമൂഹത്തിന്റെ ഔ ദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവി അക്രമണം തടയുന്നതിൽ വനംവകുപ്പ് പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ വകുപ്പ് കാര്യപ്രാപ്‌തിയുള്ളവരെ ഏൽപ്പിക്കാൻ മുഖ്യമ ന്ത്രി തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, ജോൺസൺ വീട്ടിയാങ്കൽ, സാജു അലക്സ്, ജോയി കണിപറമ്പിൽ, സാബു പൂണ്ടികുളം, ആൻസമ്മ സാബു, സി. എം. ജോർജ്, ഫ്രാൻസിസ് കരിമ്പനി, പയസ് കവളംമാക്കൽ, ബേബി ആലുങ്കൽ, സണ്ണി മാന്തറ, ജോൺസൺ ചെറുവള്ളി, ജോസ് ജോസഫ് മലയിൽ, സിന്ധു ജയ്ബു, എഡ‌്വിൻ പാമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »