India - 2025
ഈസ്റ്റർ ദിനത്തിലെ മൂല്യനിർണ്ണയ നിർദ്ദേശം പിൻവലിക്കണം: നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
പ്രവാചകശബ്ദം 18-03-2024 - Monday
ചെങ്ങന്നൂർ: ഈസ്റ്റർ ദിനത്തിൽ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പിന് അധ്യാപകർ ജോലിക്ക് എത്തണമെന്ന സർക്കാർ നിർദ്ദേശം നിരാശാജനകമാണെന്ന് നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. മാർച്ച് 27 വരെ പരീക്ഷ നടക്കുന്നതിനാൽ പെസഹാ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ ദിവസങ്ങളിൽ അധ്യാപകർക്ക് ക്യാമ്പിൽ എത്തിച്ചേരണം. ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള
പീഡാനുഭവ ആഴ്ചകളിൽ നടത്തുന്ന മൂല്യനിർണ്ണയ ക്യാമ്പ് മാറ്റിവക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും എൻസിഎംജെ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, ഫാ. പവിത്രസിങ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാ. ജോണു കുട്ടി, ഫാ. ഗീവർഗീസ് കൊടിയാട്ട്, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. പി എ ഫിലിപ്പ്, ഷിബു കെ തമ്പി, ഷാജി ടി ഫിലിപ്പ്, വി ജി ഷാജി എന്നിവർ പങ്കെടുത്തു.