India - 2025
ബിഷപ്പ് വർഗീസ് ചക്കാലക്കലിന് ആദരവ്
പ്രവാചകശബ്ദം 16-04-2024 - Tuesday
കോട്ടപ്പുറം: കെആർഎൽസിസി പ്രസിഡൻ്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയോടാനുബന്ധിച്ച് കോട്ടപ്പുറം രൂപതയും മാള പള്ളിപ്പുറം സെൻ്റ ആൻ്റണീസ് പള്ളിയും പൗരാവലിയും സംയുക്തമായി അനുമോദന സമ്മേളനം ഒരുക്കി. ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഇടയനാണെന്ന് മന്ത്രി പി. രാജീവ് ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.
സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന യോഗത്തിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൻ, പ ഞ്ചായത്ത് പ്രസിഡൻ്റ ഡെയ്‌സി തോമസ്, കോഴിക്കോട് രൂപത വികാരി ജനറാ ൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, വർഗീസ് കാഞ്ഞൂത്തറ, അഡ്വ. ഷെറി ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിഷപ്പ് ഡോ. ചക്കാലയ്ക്കൽ മറുപടി പ്രസംഗം നടത്തി. നേരത്തെ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഡോ. ചക്കാലയ്ക്കൽ കൃതജ്ഞതാബലി അർപ്പിച്ചു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സഹകാർമിനായിരുന്നു. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ആമുഖ പ്രഭാഷണവും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വചനപ്രഘോഷണവും നടത്തി.