India - 2025
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂർ അതിരൂപതയ്ക്ക്
പ്രവാചകശബ്ദം 21-05-2024 - Tuesday
കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂർ അതിരൂപതയ്ക്ക്.
മാനന്തവാടി, വരാപ്പുഴ രൂപതകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സി.എക്സ്. ബോണി മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം നേടി. പിഒസിയിൽ നടന്ന സമിതിയുടെ രജതജൂബിലി സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകി.
വരാപ്പുഴ അതിരൂപത നിയുക്ത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സമിതി ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.