News - 2025

ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം കുമ്പസാരം: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 23-08-2016 - Tuesday

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനുള്ള പ്രധാന മാര്‍ഗമാണ് കുമ്പസാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയില്‍ നടക്കുന്ന നാഷണല്‍ ലിറ്റര്‍ജിക്കല്‍ വീക്കിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ദൈവീകകാരുണ്യത്തെയും കുമ്പസാരത്തെയും പറ്റി വിവരിച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനിയുടെ ഒപ്പോടെയാണ് സന്ദേശം പുറത്തുവന്നിരിക്കുന്നത്.

"കുമ്പസാരത്തിലൂടെ മനുഷ്യന്‍ ദൈവവുമായി വീണ്ടും വീണ്ടും അനുരഞ്ജനപ്പെടുകയാണ് ചെയ്യുന്നത്. സുവിശേഷത്തെ തങ്ങളിലേക്ക് ആവസിപ്പിക്കുന്ന ഒരു കൂദാശ കൂടിയാണ് കുമ്പസാരം. ഇതിനാല്‍ തന്നെ ദൈവത്തിന്റെ കാരുണ്യം കുമ്പസാരത്തിലൂടെ മനുഷ്യരിലേക്ക് ഒഴുകി വരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യവിഷയം തന്നെ ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതില്‍ സന്തോഷമുണ്ട്. കാരുണ്യമാണ് നമുക്ക് ഏവര്‍ക്കും ആവശ്യം". പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു.

"കഠിനമായ പകയുടെയും വിദ്വേഷത്തിന്റെയും മുന്നില്‍ നാം പലരും അകപ്പെട്ടു പോകുകയാണ്. ഇവിടെ നമുക്ക് ആവശ്യം ആന്തരികമായ വെളിച്ചവും സമാധാനവുമാണ്. കുമ്പസാരത്തിലൂടെ ഇത് ലഭിക്കുന്നു. സഭയുടെ വാതിലുകള്‍ ആവശ്യമുള്ളവരുടെ ഇടങ്ങളിലേക്ക് നമുക്ക് തുറന്നു നല്‍കുവാന്‍ കഴിയണം". പാപ്പ പറയുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ലിറ്റര്‍ജിക്കല്‍ വീക്കിലൂടെ സാധ്യമാകട്ടെ എന്നും പാപ്പ ആശംസിക്കുന്നു. ഈ വര്‍ഷത്തെ നാഷണല്‍ ലിറ്റര്‍ജിക്കല്‍ വീക്ക് പ്രധാനമായും ചിന്തിക്കുന്നത് 'ആരാധന: കാരുണ്യത്തിന്റെ സ്ഥലം' എന്ന വിഷയമാണ്. ഗുബിയോയിലാണ് സമ്മേളനം നടക്കുക.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക