India - 2024

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്

29-06-2024 - Saturday

തിരുവനനന്തപുരം: ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി. വേണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചർച്ച നടത്തുകയാണ്.

നടപ്പാക്കാൻ കഴിയുന്ന നൂറിലേറെ ശിപാർശകളാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറി തല സമിതി പരിശോധിക്കുന്നത്. ഇതോടൊപ്പം നയപരമായ തീരുമാനങ്ങൾ വേണ്ടി വരുന്ന ശിപാർശകളിലും മന്ത്രിസഭയുടെ അംഗീ കാരത്തോടെ നടപ്പാക്കേണ്ടവയിലും വിശദമായ ചർച്ച നടത്തി. ഇവ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പരിഗണനയ്ക്കു വിടും. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കമ്മീഷൻ ശിപാർശകൾ അടിയന്തരമായി നടപ്പാക്കുമെന്നു മന്ത്രി വി. അബ്ദു റഹ്മാൻ നിയമസഭയിൽ അറിയിച്ചിരുന്നു.

ജെ.ബി. കോശി കമ്മീഷൻ നൽകിയ അഞ്ഞൂറിലേറെ ശിപാർശകളിൽ നടപ്പാക്കാൻ കഴിയുന്നവയും നയപരമായ തീരുമാനം ആവശ്യമായി വരുന്നവയും കൂടാതെ നടപ്പാക്കാൻ സാധിക്കാത്തവയും വേർതിരിക്കും. മദ്രസ അധ്യാപകരുടെ മാതൃകയിൽ സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേ മനിധി ഏർപ്പെടുത്തണമെന്നതും നിയമന റൊട്ടേഷനിൽ മാറ്റം വരുത്തണമെന്നതും അടക്കമുള്ള സുപ്രധാന നിർദേശങ്ങളാണു ചീഫ് സെക്രട്ടറിതല സമിതി പ്രധാനമായി പരിശോധിച്ചതെന്നാണു സൂചന. പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് റിപ്പോർട്ട് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനും ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനും സമർപ്പിച്ചു.


Related Articles »