India - 2025
ജെ.ബി. കോശി കമ്മീഷൻ നിർദേശങ്ങൾ ക്രോഡീകരിച്ച് ഉടൻ നടപ്പാക്കും: മന്ത്രി പി. രാജീവ്
13-07-2024 - Saturday
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ ക്രോഡീകരിച്ച് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ 43-ാമത് ജനറൽ അസംബ്ലി എറണാകുളം ആശീർഭവനിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. കെആർഎൽസിസി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലെ 12 ആവശ്യങ്ങളി ൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കെആർഎൽസിബിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. സാധാരണ ജനങ്ങൾ ജനാധിപത്യപ്രക്രിയയിൽ കൃത്യമായി ഇടപെട്ട് ആരെ അധികാരത്തിൽ കൊണ്ടുവരണമെന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് രാജ്യത്തു നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപത സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാ ലുങ്കലിനെ ചടങ്ങിൽ ആദരിച്ചു. കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. ആർ. ക്രിസ്‌തുദാസ്, ഭാരവാഹികളായ ജോസഫ് ജൂഡ്, പാട്രിക് മൈക്കിൾ, ഫാ. തോമസ് തറയിൽ, റവ. ഡോ. ജിജു ജോർജ് അറക്കത്തറ തുടങ്ങിയവർ പ്രസംഗിച്ചു. റവ. ഡോ. ജോഷി മയ്യാറ്റിൽ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം നാളെ സമാപിക്കും.