News - 2025
യുദ്ധ ഭീകരതയാൽ അടിച്ചമർത്തപ്പെട്ടവരെ കർമ്മലമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 18-07-2024 - Thursday
വത്തിക്കാന്‍ സിറ്റി: കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തില്‍ ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ. ജൂലൈ 16-ന് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് എക്സിലാണ് ഫ്രാൻസിസ് പാപ്പ സന്ദേശം നല്‍കിയത്. യുദ്ധത്തിന്റെ ഭീകരതയാൽ ബുദ്ധിമുട്ടനുഭവിക്കുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ കർമ്മലമാതാവിന്റെ തിരുനാൾ ദിനത്തില്‍ പാപ്പ പ്രത്യേകം അനുസ്മരിച്ചു. ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജനതകൾക്ക് പരിശുദ്ധ അമ്മ ആശ്വാസവും സമാധാനവും നൽകട്ടേയെന്ന് ആശംസിച്ച പാപ്പ സംഘര്‍ഷഭരിതമായ വിവിധ രാജ്യങ്ങളെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
"യുദ്ധഭീകരതയാൽ അടിച്ചമർത്തപ്പെട്ട എല്ലാ ജനതകൾക്കും #പരിശുദ്ധ കർമ്മലമാതാവ് ആശ്വാസം നൽകുകയും സമാധാനം നേടിത്തരികയും ചെയ്യട്ടെ. പീഡനമനുഭവിക്കുന്ന യുക്രൈനെയും, പാലസ്തീനേയും, ഇസ്രായേലിനേയും, മ്യാന്മാറിനെയും നമുക്ക് മറക്കാതിരിക്കാം. #നമുക്കൊരുമിച്ച് സമാധാനത്തിനായി പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്. "കർമ്മലമാതാവ്" (#OurLadyOfMountCarmel), "ഒരുമിച്ച് പ്രാർത്ഥിക്കാം" (#PrayTogether) എന്നീ ഹാഷ്‌ടാഗുകളോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.