News

പരസ്യ വെളിപാടും സ്വകാര്യ വെളിപാടും: ഓണ്‍ലൈന്‍ ക്ലാസ് ഇന്നു ZOOM-ല്‍

പ്രവാചകശബ്ദം 20-07-2024 - Saturday

ഈശോയ്ക്ക് ശേഷം വെളിപാട് സാധ്യമാണോ? ഈശോയ്ക്ക് ശേഷം ദൈവത്തെ കുറിച്ച് വെളിപ്പെടുത്തുന്ന ആളുകള്‍ ഉണ്ടാകുമോ? വ്യക്തികള്‍ക്ക് ഉണ്ടാകാവുന്ന മാതാവിന്റെയും മറ്റ് വിശുദ്ധരുടെയും ദര്‍ശനങ്ങള്‍ അംഗീകരിക്കാവുന്നതാണോ? അവ വിശ്വാസ യോഗ്യമാണോ? സഭ ഒരു സ്വകാര്യ വെളിപ്പാടിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? അത് വെറും ദര്‍ശനങ്ങള്‍ മാത്രമാണോ? അവയില്‍ വിശ്വസിക്കാന്‍ നമ്മുക്ക് കടമയുണ്ടോ? പരസ്യ വെളിപാടിനെയും സ്വകാര്യമുള്ള വെളിപാടിനെയും സംബന്ധിക്കുന്ന വിശദമായ സഭാപ്രബോധനവുമായി ഓണ്‍ലൈന്‍ ക്ലാസ് ഇന്നു ജൂലൈ 20 ശനിയാഴ്ച ZOOM-ല്‍.

'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ രണ്ടാം ഭാഗമായ 'ദൈവവചനം' സീരീസിലെ പതിനഞ്ചാമത്തെ ക്ലാസിലാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ വിഷയം അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസിന്റെ സമാപനത്തിൽ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »