India - 2025
ജീവ സംരക്ഷണ സന്ദേശയാത്ര സമാപിച്ചു
പ്രവാചകശബ്ദം 21-07-2024 - Sunday
തിരുവനന്തപുരം: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി കാസർഗോ ഡ് നിന്ന് ആരംഭിച്ച ജീവ സംരക്ഷണ സന്ദേശയാത്ര തിരുവനന്തപുരത്ത് സമാപിച്ചു. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൻ്റെ സ്വീകരണവും സമാപന സമ്മേളനവും പട്ടം കാതോലിക്കേറ്റ് സെൻ്ററിൽ നടന്നു. തുടർന്നു നടന്ന സമ്മേളനം കെസിബിസി പ്രസിഡന്‍റും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ജീവന്റെ സംരക്ഷകരും പ്രചാരകരുമാകേണ്ടത് നാമോരോരുത്തരുമാണെന്നും ജീവൻ പരിപോഷിപ്പിക്കുന്നതിന് സഭാമക്കളായ നമുക്ക് ധാർമികമായ ഉത്തരവാദിത്വമുണ്ടെന്നും ബാവ പറഞ്ഞു. കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു.
മലങ്ക ര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് ആൻ്റണി മാർ സിൽവാനോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യ വികാരി ജനറാൾ മോൺ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയംഗങ്ങളായ ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ജോൺസൺ ചൂരേപറമ്പിൽ, സാബു ജോസ്, ജോർജ് എഫ്.സേവ്യർ, ജോയ്സ് മുക്കുടം, ജയിംസ് ആഴ്‌ചങ്ങാടൻ, സിസ്റ്റർ മേരി ജോർജ്, ആന്റണി പത്രോസ്, മാർട്ടിൻ ന്യൂനസ് എന്നിവരെ തിരുവനന്തപുരം മേജർ അതിരു പത ആദരിച്ചു.