India - 2025

പാലാ രൂപത ഒരു പാഠപുസ്‌തകം: മാർ റാഫേൽ തട്ടിൽ

27-07-2024 - Saturday

ഭരണങ്ങാനം: പാലാ രൂപത സഭയുടെയും സമൂദായത്തിൻ്റെയും ചരിത്രമാണെന്നും സീറോമലബാർ സഭയ്ക്കും ഭാരതസഭയ്ക്കും ഉദാത്തമായ സംഭാവനകൾ നൽകിയ രൂപതയാണ് പാലായെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. സഭയും സമുദായവും എങ്ങനെയാണ് കൈകോർത്ത് പ്രവർത്തിക്കേണ്ടതെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്‌തകമാണ് പാലാ രൂപതയെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.


Related Articles »