India - 2024

ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പഠിക്കുന്നതിനായി കെസിബിസി കമ്മിറ്റി രൂപീകരിച്ചു

പ്രവാചകശബ്ദം 09-08-2024 - Friday

കൊച്ചി: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖല സംബന്ധിച്ചു പഠനം നടത്തിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പഠിക്കുന്നതിനായി കെസിബിസി വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകൾ സംയുക്തമായി വിദഗ്‌ധരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വിശദമായ പഠനങ്ങൾ നടത്തിയതിനുശേഷമായിരിക്കും റിപ്പോർട്ടിലെ നിർദേശങ്ങളോടുള്ള ഔദ്യോഗിക നിലപാടുകൾ സ്വീകരിക്കുകയെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആൻ്റണി അറയ്ക്കൽ പറഞ്ഞു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശിപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ഒന്നര വർഷം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഖാദർ കമ്മിറ്റി മുന്നോട്ടുവച്ച സ്‌കൂൾ സമയമാറ്റം സം സ്ഥാനത്തു പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »