News

അഞ്ച് നൂറ്റാണ്ടിന് ശേഷവും അഴുകാത്ത ശരീരവുമായി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ

പ്രവാചകശബ്ദം 30-08-2024 - Friday

മാഡ്രിഡ്: സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം അത്ഭുതമായി ആവിലായിലെ അമ്മ ത്രേസ്യയുടെ ശരീരം. 1582 ഒക്‌ടോബർ 4-ന്, അടക്കം ചെയ്ത അമ്മ ത്രേസ്യയുടെ ശരീരം അഴുകാതെ തുടരുന്നുവെന്ന് സ്പെയിനിലെ ആവില രൂപതയാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.

"ഇന്ന് വിശുദ്ധ തെരേസയുടെ ശവകുടീരം തുറന്നു. 1914-ൽ അവസാനമായി തുറന്നപ്പോൾ കണ്ട അതേ അവസ്ഥയിലാണെന്ന് സ്ഥിരീകരിക്കുകയാണെന്നു" ആൽബയിലെ കര്‍മ്മലീത്ത മൊണാസ്ട്രിയിലെ ഡിസ്കാൽഡ് കർമ്മലീറ്റ് ഓർഡറിന്റെ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചീസ മാധ്യമങ്ങളോട് പറഞ്ഞു. ആവിലയിലെ വിശുദ്ധ തെരേസയുടെ ഭൗതികാവിഷ്ട്ടങ്ങള്‍ കാനോനികമായി വത്തിക്കാന്‍ അംഗീകരിക്കുന്നതിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.

സലാമൻക ബിഷപ്പ് ലൂയിസ് റെറ്റാനയ്ക്കു വത്തിക്കാനിൽ നിന്ന് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ടായിരിന്നു. സ്പാനിഷ് പട്ടണമായ റോണ്ടയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ ശരീരം ഗവേഷണത്തിനായി ആൽബ ഡി ടോർമെസിലേക്ക് കൊണ്ടുപോകും. കർമ്മലീത്ത സമൂഹവും ഓർഡറിൻ്റെ പോസ്റ്റുലേറ്റർ ജനറലും സഭാ ട്രിബ്യൂണൽ അംഗങ്ങളും ഏതാനും വിശ്വാസികളും മൃതദേഹം അടക്കം ചെയ്ത കല്ലറ തുറന്നു ശരീരം പുറത്തെടുക്കുന്നതിനും സാക്ഷികളായി. സ്തോത്രഗീതാലാപനത്തോടെയാണ് ചടങ്ങുകള്‍ നടന്നത്.

- ആവിലായിലെ അമ്മ ത്രേസ്യായുടെ ജീവചരിത്രം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ‍


Related Articles »