News - 2025

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേര്‍ അറസ്റ്റില്‍

പ്രവാചകശബ്ദം 07-09-2024 - Saturday

ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായാണ് വിവരം. ജക്കാർത്തയോടു ചേർന്ന ബോഗോർ, ബെക്കാസി നഗരത്തിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഏഴു പേർ പിടിയിലായത്. ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമ്പ്, വില്ല്, ഡ്രോൺ, ഇസ്ലാമിക് സ്റ്റേറ്റ് ലഘുലേഖകൾ മുതലായവ കണ്ടെടുത്തു.

രാജ്യത്തിന്റെ തലസ്ഥാനമായ ജക്കാർത്തയോടു ചേർന്ന ബോഗോർ, ബെക്കാസി നഗരത്തിൽ നിന്ന് ഏഴു പേർ പിടിയിലായത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമ്പ്, വില്ല്, ഡ്രോൺ, ഇസ്ലാമിക് സ്റ്റേറ്റ് ലഘുലേഖകൾ മുതലായവ കണ്ടെടുത്തു. ഏഴു പേർക്കും പരസ്‌പരം അറിയാമോ എന്നതിലും ഇവർ ഒരേ തീവ്രവാദ സംഘടനാ പ്രവർത്തകരാണോ എന്നതിലും വ്യക്തതയില്ല.

അന്വേഷണം പുരോഗമിക്കുന്നതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വ മുതൽ ഇന്നലെ വെള്ളിയാഴ്ച വരെയാണ് മാർപാപ്പ ഇന്തോനേഷ്യ സന്ദർശിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ‌എസിനെ) പിന്തുണയ്ക്കുന്ന ജമാഅ അൻഷറുത് ദൌള തീവ്രവാദ പ്രസ്ഥാനം ഉള്‍പ്പെടെ നിരവധി തീവ്രവാദ ചാരസംഘടനകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.


Related Articles »