Events - 2025
ലീഡ്‌സ് റീജിയൺ ബൈബിൾ കൺവെൻഷൻ 28ന്; മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികർ; റവ. ഡോ. ടോം ഓലിക്കരോട്ട്, റവ. സിസ്റ്റർ ആൻ മരിയ SH എന്നിവർ നയിക്കും
ബാബു ജോസഫ് 23-09-2024 - Monday
സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പങ്കെടുക്കുന്ന ലീഡ്‌സ് റീജിയൺ ബൈബിൾ കൺവെൻഷൻ 28 ന് ലീഡ്‌സിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കും. പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനുമായ റവ. ഡോ. ടോം ഓലിക്കരോട്ട് നയിക്കുന്ന കൺവെൻഷനിൽ രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയയും പങ്കുചേരും.
റീജിയൺ ഡയറക്ടർ ഫാ.ജോജോ പ്ലാപ്പള്ളി, ലീഡ്‌സ് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംങ്കുളം, ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്റർ ജോയ്‌സ് മുണ്ടക്കൽ, റീജിയനിലെ വൈദികർ, ലീഡ്‌സ് ഇടവക ട്രസ്റ്റിമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സീറോ മലബാർ സഭയുടെ ഇടയൻ അഭിവന്ദ്യ തട്ടിൽ പിതാവ് പങ്കെടുക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയിലെ ഏക കൺവെൻഷന്റെ വിജയത്തിനായി ഇവാഞ്ചലൈസേഷൻ ടീമിന്റെ നേതൃത്വത്തിൽ മാസങ്ങളായി മധ്യസ്ഥ പ്രാർത്ഥന ഒരുക്കങ്ങളും നടന്നുവരികയാണ്.
രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 4ന് അവസാനിക്കുന്ന കൺവെൻഷനിൽ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഉച്ച ഭക്ഷണം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും ക്രമീകരിക്കുന്നതാണ്. അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം കൊണ്ടും ഏറെ പ്രാർത്ഥനാ ഒരുക്കത്തോടെയും നടക്കുന്ന ലീഡ്‌സ് റീജിയൺ ബൈബിൾ കൺവെൻഷനിലേക്ക് റീജിയൺ നേതൃത്വം യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
** അഡ്രസ്സ്
സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ചർച്ച്
ലീഡ്‌സ്, LS 12 5JW
