India - 2024

അന്തർ സെമിനാരി ദൈവശാസ്ത്ര അധ്യാപക പഠനശിബിരം സംഘടിപ്പിച്ചു

04-10-2024 - Friday

കോട്ടയം: നിഖ്യാ സുനഹദോസിൻ്റെ 1700 -ാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം മാർത്തോമ്മ സെമിനാരിയിൽ അന്തർ സെമിനാരി ദൈവശാസ്ത്ര അധ്യാപക പഠനശിബിരം സംഘടിപ്പിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്‌ടർ റവ. ഡോ. സ്ക്‌കറിയ കന്യാകോണിൽ ഉദ്ഘാടനം ചെയ്തു. മാർത്തോമ്മ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ.വി.എസ്. വർഗീസ് അധ്യക്ഷ ത വഹിച്ചു. പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, റവ.ഡോ. ജേക്കബ് മാത്യു, റവ.ഡോ. വി.എം മാത്യു, റവ. ഡോ. പി. ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

കത്തോലിക്ക, ഓർത്തഡോക്‌സ്- മാർത്തോമ്മ വേദശാസ്ത്ര അധ്യാപക വേദശാസ്ത്ര സെമിനാറിൽ ഓർത്തഡോക്‌സ് സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. 'നിഖ്യാ സുനഹദോസ് അന്നും ഇന്നും' എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ.എ. ജോൺ ഫിലിപ്പ് പ്രബന്ധം അവതരിപ്പിച്ചു. വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് റവ. ഡോ. തോമസ് കുഴുപ്പിൽ, റവ.ഡോ. ബിജേഷ് ഫിലിപ്പ്, റവ. ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ എന്നിവർ പ്രസംഗിച്ചു.


Related Articles »