India - 2025
കാരിസ്‌ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേകനിറവ് വാർഷിക ബൈബിൾ കൺവെൻഷന് ആരംഭം
പ്രവാചകശബ്ദം 09-10-2024 - Wednesday
അതിരമ്പുഴ: കാരിസ്‌ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേകനിറവ് വാർഷിക ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. വിജയപുരം രൂപത ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്‌തു. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അദ്ഭുതങ്ങൾ ദൈവമഹത്വത്തിനായി വെളിപ്പെടുത്തണമെന്നും ദൈവത്തിന്റെ പദ്ധതികളിൽ വിശ്വസിക്കുന്നവരാകണം നാമെന്നും അദ്ദേഹം പറഞ്ഞു. കാരിസ്‌ഭവൻ സുപ്പീരിയർ ഫാ. കുര്യൻ കാരിക്കൽ, കാരിസ്‌ഭവൻ ഡയറക്ടർ ഫാ. ബിജിൽ ചക്യത്ത് എന്നിവർ വചന സന്ദേശം നൽകി.
വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും നടന്നു. പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റിൻ, ഏറ്റുമാനൂർ എസ്എഫ്എസ് സെമിനാരി സുപ്പീരിയറും റെക്ടറുമായ ഫാ. ജോസ് പറപ്പിള്ളിൽ, കാരിസ് ഭവനിലെ സഹവൈദികർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇന്ന് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വചനസന്ദേശം നൽകും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കൺവൻഷൻ വൈകുന്നേരം 4.30ന് സമാപിക്കും.