News - 2025

2028-ൽ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സിഡ്നി വേദിയാകും

പ്രവാചകശബ്ദം 19-10-2024 - Saturday

ക്വിറ്റോ: ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനമായതോടെ പുതിയ വേദി പ്രഖ്യാപിച്ചു. 2028-ൽ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഓസ്ട്രേലിയയിലെ സിഡ്നി ആതിഥേയത്വം വഹിക്കും. വെനസ്വേലയിലെ കാരക്കാസിലെ ആർച്ച് ബിഷപ്പും ഈ വർഷത്തെ ഇന്‍റര്‍നാഷ്ണല്‍ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വത്തിക്കാന്‍ പ്രതിനിധിയുമായ കർദ്ദിനാൾ ബാൾട്ടസാർ പോറസാണ് അടുത്ത വേദി പ്രഖ്യാപിച്ചത്.

"ഫ്രാൻസിസ് മാർപാപ്പയുടെ നാമത്തിലും കൽപ്പനപ്രകാരം, 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2028 ൽ സിഡ്നി നഗരത്തിൽ നടക്കുമെന്ന് അദ്ദേഹം നിങ്ങളോട് പ്രഖ്യാപിക്കുന്നു" എന്നായിരിന്നു കര്‍ദ്ദിനാളിന്റെ വാക്കുകള്‍. മഹത്തായ പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് 100 വർഷങ്ങൾക്ക് ശേഷം 2028-ൽ തങ്ങളുടെ തുറമുഖ നഗരത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് പരിപാടിയിൽ കാണിച്ച വീഡിയോയിൽ സിഡ്നിയിലെ ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ പറഞ്ഞു. 1928-ൽ 29-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടന്ന സ്ഥലമായിരുന്നു സിഡ്നി.


Related Articles »