India - 2025
കൂട്ടായ്മയിലും സ്നേഹത്തിലും ഒന്നിക്കാം: മാർ തോമസ് തറയിൽ
01-11-2024 - Friday
ചങ്ങനാശേരി: സ്നേഹത്തിലും ഐക്യത്തിലും കൂട്ടായ്‌മയിലും അതിരൂപത ശക്തിപ്പെടണമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സ്ഥാനാരോഹണ സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു മാർ തോമസ് തറയിൽ. എല്ലാവരും ഒരേ മനസോടെ കൂടെയുണ്ടെന്ന ബോധ്യം പ്രവർത്തനങ്ങളിലും ശുശ്രൂഷയിലും ശക്തി പകരുമെന്നും പ്രതിസന്ധികളെ നേരിടാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
പുറപ്പാട് പുസ്തകത്തിൽ കർത്താവ് മോശയോടു കല്‌പിച്ച ആശ്വാസവചനമാണ് അതിരുപതയെ നയിക്കുന്നതിൽ ശക്തി പകരുന്നത്. ഈശോയുടെ കരംപിടിച്ചു നടന്നാൽ അവിടന്നു നമ്മെ നയിച്ചുകൊള്ളുമെന്ന ബോധ്യമുണ്ട്. മാറുന്ന കാലഘട്ടത്തിൽ ആത്മീയതയുടെ വെളിച്ചം പകരാൻ അതിരൂപതയ്ക്ക് കഴിയണമെന്നും എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.