India - 2025

മുനമ്പത്തെ പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

പ്രവാചകശബ്ദം 13-11-2024 - Wednesday

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൻ്റെ പേരിൽ മുനമ്പത്തെ പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. പരിഹാര നടപടികൾ നീട്ടിക്കൊണ്ടുപോകുന്നത് പ്രശ്‌നങ്ങൾ വഷളാക്കാനും തത്പരകക്ഷികൾക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും മാത്രമേ ഉപകാരപ്പെടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പം സമരത്തിന് പിന്തുണ അർപ്പിച്ച് കത്തോലിക്ക രൂപതകളും ക്രൈസ്‌തവ സഭാ വിഭാഗങ്ങളും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകരും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്തെ ഭൂമിയുടെ പേരിലുള്ള ഏറ്റവും വലിയ അവകാശം അവിടെ ജനിച്ചു ജീവിക്കുന്ന മനുഷ്യർക്കാണ്. കോടതി വ്യവഹാരത്തിലൂടെ തീരദേശ ജനതയെ ആജീവനാന്ത ആശങ്കയിൽ നിലനിർത്തുവാൻ കഴിയില്ല. അവർ നേരിടുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരവും അർഹമായ നീതിയും ലഭ്യമാകണം. അതിനായി സർക്കാർ എത്രയും വേഗം നീതിപൂർവമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പീഡനവും വേദനയും അനുഭവിക്കുന്ന ജനസമുഹത്തോട് ഐക്യപ്പെടുക എന്നത് ഏതൊരു മനുഷ്യസ്നേഹിയുടെയും കടമയാണെന്ന് മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ് പറഞ്ഞു.

യുണൈറ്റഡ് ക്രിസ്‌ത്യൻ മുവ്‌മെൻ്റ പ്രതിനിധി പി.പി. വർഗീസ്, ലത്തീൻ അതിരൂപത ലെയ്റ്റി മിനിസ്ട്രി ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, കെആർഎൽസിസി വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി, കെഎൽസിഎ തിരുവനന്തപുരം രൂപത പ്രസിഡൻ്റ് പാട്രി ക് മൈക്കിൾ, എംസിഎ തിരുവനന്തപുരം അതിരൂപത പ്രസിഡൻ്റ് റെജിമോൻ വർഗീ സ്, ഫാ. കുര്യൻ ആലുങ്കൽ ഒസിഡി തുടങ്ങിയവർ പങ്കെടുത്തു. ഫാ. സജി എസ്‌ഡിബി സ്വാഗതവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ് നന്ദിയും പറഞ്ഞു.


Related Articles »