News - 2024

ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസ ഭാരതത്തിന്റെ അഭിമാനം: നരേന്ദ്ര മോദി

സ്വന്തം ലേഖകന്‍ 31-08-2016 - Wednesday

ഡല്‍ഹി: ഇന്ത്യയിലെ ദരിദ്രര്‍ക്ക് വേണ്ടി തന്റെ ജീവിതം പൂർണമായും ഉഴിഞ്ഞുവച്ച മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അവസരം ഭാരതത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് മദര്‍ തെരേസയെ പ്രധാനമന്ത്രി പ്രത്യേകം സ്മരിച്ചത്.

"മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. ദരിദ്രരെ സേവിക്കാന്‍ വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണെന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്". അദ്ദേഹം പറഞ്ഞു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക