India - 2025

പാത്രിയാർക്കീസ് ബാവ ഡിസംബർ ഏഴിന് കേരളത്തിലെത്തും

പ്രവാചകശബ്ദം 22-11-2024 - Friday

പുത്തൻകുരിശ്: ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 40-ാം ഓർമദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി മാർ ഇഗ്ന‌ാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഡിസംബർ ഏഴിന് കേരളത്തിലെത്തും. ഇന്നലെ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ നടന്ന എപ്പിസ്കോപ്പൽ സൂനഹദോസിൽ മലങ്കര മെത്രാപ്പോലീത്തയും എപ്പിസ്കോപ്പൽ സൂന്നഹദോസ് പ്രസിഡൻ്റുമായ ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയാണ് ഇക്കാര്യം അറിയിച്ചത്. ശ്രേഷ്ഠ ബാവയുടെ 40-ാം ഓർമദിനമായ ഡിസംബർ ഒമ്പതിന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പാത്രിയർക്കീസ് ബാവ കുർ ബാനയർപ്പിച്ച് അനുസ്‌മരണ പ്രഭാഷണം നടത്തും.


Related Articles »