News - 2024

ഫാ. തോമസ് തറയില്‍ പിഒസി ഡയറക്ടര്‍; കെസിബിസിയില്‍ പുതിയ നിയമനങ്ങള്‍

പ്രവാചകശബ്ദം 06-12-2024 - Friday

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിവിധ തസ്തികകളില്‍ പുതിയ നിയമനങ്ങള്‍. കെ‌സി‌ബി‌സി ആസ്ഥാനകാര്യാലയമായ പിഒസിയുടെ ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായി റവ. ഫാ. തോമസ് തറയിലിനെ നിയമിച്ചു. ഡിസംബര്‍ 21-ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും. വിജയപുരം രൂപതാംഗമാണ്. കെആർഎൽസിസിയുടെ അസോസിയേറ്റ് ജനറൽ സെക്രട്ടറി, കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്പ് കൗൺസിൽ സെക്രട്ടറി, ജസ്റ്റിസ് പീസ് ഡെവലപ്പ്മെന്‍റ് കമ്മീഷൻ കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്.

മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കലും (ആലപ്പുഴ രൂപത) യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ഡിറ്റോ കൂലയും (തൃശ്ശൂര്‍ അതിരൂപത) ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ അരുണ്‍ വലിയതാഴത്തും (കോതമംഗലം രൂപത) വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസും (തിരുവനന്തപുരം മലങ്കര അതിരൂപത) കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി റവ. ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.


Related Articles »