India - 2024
ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കേന്ദ്ര സർക്കാർ ശ്രദ്ധ കാണിക്കണമെന്ന് സിബിസിഐ
പ്രവാചകശബ്ദം 09-12-2024 - Monday
ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകുല്യങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതി. കേന്ദ്ര ന്യൂനപക്ഷ- പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവുമായി സിബിസിഐ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയെപ്പറ്റി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. അനുകൂലമായ സമീപനമാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയുടെ ഇന്ത്യയിലെ വിഭാഗമായ കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. ആൻ്റണി ഫെർണാണ്ടസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.