News - 2025

ഫ്രാൻസിസ് മാർപാപ്പയുടെ കൈക്ക് പരിക്ക്

പ്രവാചകശബ്ദം 17-01-2025 - Friday

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്കു വീണു കൈക്കു പരിക്കേറ്റതായി വ ത്തിക്കാൻ അറിയിച്ചു. മാർപാപ്പ താമസിക്കുന്ന സാന്ത മാർത്ത ഗസ്റ്റ് ഹൗസിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കൈ ഒടിഞ്ഞിട്ടില്ല. എന്നിരുന്നാലും കൈ അനക്കാതിരിക്കാനായി ഒരു മുൻകരുതൽ നടപടിയെന്ന നിലയിൽ ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്. പരിക്കേറ്റെങ്കിലും മാർപാപ്പ ഇന്നലെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്‌തതായി വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എണ്‍പത്തിയെട്ട് വയസ്സുള്ള മാര്‍പാപ്പയ്ക്കു കഴിഞ്ഞ ഡിസംബറിൽ വീഴ്ചയിൽ നിസാര പരിക്കേറ്റിരുന്നു. കഴിഞ്ഞ ഡിസംബർ 6-ന് രാവിലെയായിരിന്നു അന്ന് പരിക്ക് സംഭവിച്ചത്. തൻ്റെ നൈറ്റ്സ്റ്റാൻഡിൽ താടി തട്ടി, കവിളിൻ്റെ വലതുവശത്താണ് പരിക്ക് സംഭവിച്ചത്. ക്രിസ്തുമസിന് തൊട്ടുമുമ്പ് ജലദോഷത്തെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ ബുദ്ധിമുട്ട് നേരിട്ടിരിന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും ഫ്രാന്‍സിസ് പാപ്പ പൊതുപരിപാടികള്‍ മാറ്റിവെച്ചിരിന്നില്ല.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »