India - 2025
കേരള സഭയില്‍ സഭൈക്യ പ്രാർത്ഥനാവാരം ആരംഭിച്ചു
പ്രവാചകശബ്ദം 19-01-2025 - Sunday
തിരുവനന്തപുരം: കേരള കാത്തലിക് ബിഷപ് കൗൺസിലിന്റെയും കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെയും നേതൃത്വത്തിൽ സഭൈക്യ പ്രാർത്ഥനാവാരം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 5.30ന് തിരുവല്ല കാരയ്ക്കൽ സെൻ്റ ജോർജ് ഓർത്തഡോക് സ് പള്ളിയിൽ നടന്ന സമ്മേളനത്തിൽ ഓർത്തഡോക്‌സ് സഭാ സൂന്നഹദോസ് സെ ക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, ബിഷപ്പ് തോമസ് സാമുവൽ, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, മാർത്തോമാ സഭ സെക്രട്ടറി റവ. എബി ടി. മാമൻ എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഹൗസ്, തിരുവല്ല കിഴക്കൻ മുത്തൂർ സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളി, മുളന്തുരുത്തി ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കാഴിക്കോട് സിഎസ് ഐ കത്തീഡ്രൽ, കടുത്തുരുത്തി സെന്റ് മേരീസ് സീറോ മലബാർ പള്ളി, തൃശൂർ മാർത്തമറിയം വലിയപള്ളി എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും.
23ന് കടുത്തുരുത്തി താഴത്തുപള്ളിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. 25ന് പട്ടം സെന്റ് മേരീസ് കാമ്പസിലെ കാതോലിക്കേറ്റ് സെൻ്ററിൽ നടക്കുന്ന സമാപന സമ്മേളനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.