India - 2025
കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തിൽ ക്രൈസ്‌തവ ഐക്യ പ്രാർത്ഥന
പ്രവാചകശബ്ദം 21-01-2025 - Tuesday
കടുത്തുരുത്തി: സീറോമലബാർ സഭയുടെ ആതിഥേയത്വത്തിൽ കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ്റെയും കെസിസിയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ ക്രൈസ്‌തവ ഐക്യ പ്രാർത്ഥന നടക്കും. ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാവാരം കേരളത്തിൽ ആചരിക്കുന്നതിന്റെ ഭാഗമായാണ് സീറോമലബാർ സഭയുടെ ആതിഥേയത്വത്തിൽ ക്രൈസ്‌തവ ഐക്യ പ്രാർത്ഥന നടത്തുന്നത്. ആറാം ദിവസത്തെ പ്രാർത്ഥനയാണ് വ്യാഴാഴ്‌ച വൈകുന്നേരം ആറിന് കടുത്തുരുത്തിയിൽ ക്രമീകരിച്ചിരിക്കുന്നത്. എഡി 325ൽ നിഖ്യായിൽ നടന്ന ആദ്യക്രൈസ്തവ എക്യുമെനിക്കൽ സുനഹദോസിൻ്റെ 1700 -ാം വാർഷികത്തോടനുബന്ധിച്ചാണ് 2025ലെ പ്രാർത്ഥനാവാരം.
17 നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രൈസ്‌തവ സഭകളെല്ലാം പൂർണ ഐക്യത്തിലായിരുന്നു. നാലു നൂറ്റാണ്ടിന്റെയും മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായം 17 നൂറ്റാണ്ടുകൾ ഒരൊറ്റ ജാതിയായിരുന്നതിന്റെയും ഓർമകൾ പുതുക്കുകയും പ്രാർത്ഥനയിലൂടെയും പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ക്രൈസ്‌തവ ഐക്യത്തിനായി പരി ശ്രമിക്കുകയും ചെയ്യുകയെന്നതാണ് കടുത്തുരുത്തിയിലെ സമ്മേളനത്തിൻ്റെ മുഖ്യലക്ഷ്യം. ക്രൈസ്തവ ഐക്യ പ്രാർത്ഥനയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. സീറോമലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ ഏബ്രഹാം മാർ യൂലിയോസ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസന അധ്യ ക്ഷനുമായ ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ജോഷ്വാ മാർ നിക്കോദിമോസ്, മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന അധ്യക്ഷനും തൂത്തുട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാർ ഫിലക്‌സിനോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീ ത്തും യുകെയിലേക്കും അയർലണ്ടിലേക്കുമുള്ള പാത്രിയർക്കീസിൻ്റെ വികാരിയുമാ യ മാത്യൂസ് മാർ അന്തിമോസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ദേവലോകം അരമനയിലെ റവ. യാക്കോബ് റമ്പാച്ചൻ, മലബാർ സ്വതന്ത്ര സുറിയാനി-തൊഴിയൂർ സഭയിലെ റവ. സ്‌കറിയ ചീരനച്ചൻ തുടങ്ങിയവർ പ്രസംഗിക്കും.