Meditation - November 2017

ആത്മാക്കളുടെ ശുശ്രൂഷകനായ വിശുദ്ധ ചാള്‍സ് ബെറോമിയോ

സ്വന്തം ലേഖകന്‍ 03-11-2016 - Thursday

"നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു" (എഫേസോസ് 4:7).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 03

എന്റെ പ്രിയമാതാപിതാക്കള്‍ എനിക്ക് നല്‍കിയ പേര് 'കരോള്‍' എന്നായിരുന്നു. എന്റെ പിതാവിന്റെ പേരും അതുതന്നെയായിരുന്നു. സഭയുടെ ഇന്നത്തെ മഹാസംഭവങ്ങളിലേക്കുള്ള പാത തങ്ങളുടെ കുഞ്ഞിനായി തുറക്കപ്പെടുമെന്ന് തീര്‍ച്ചയായും അവര്‍ ഒരിക്കലും മുന്‍കൂട്ടി കണ്ടിരുന്നില്ല. മിലാനിലെ കത്തീഡ്രല്‍ ദേവാലയത്തിലെ വിശുദ്ധ ചാള്‍സ് ബെറോമിയോയുടെ തിരുശേഷിപ്പിന് മുന്നില്‍ ഞാന്‍ എത്രയോ തവണ മുട്ടുകുത്തിയിരിക്കുന്നു!

ദൈവപുരുഷനും സഭാസേവകനും കര്‍ദ്ദിനാളും മിലാനിലെ മെത്രാനും കൗണ്‍സില്‍ നായകനുമായിരുന്ന ചാള്‍സ് ബെറോമിയോയെ പറ്റി നിരവധി തവണ ഞാന്‍ ധ്യാനിച്ചിട്ടുണ്ട്. സഭയുടെ മഹാനവോത്ഥാനത്തിന്റെ ശ്രേഷ്ഠനായകരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. അതിലുമുപരിയായി, അതിയായ തീക്ഷ്ണതയുള്ള ആത്മാക്കളുടെ ശുശ്രൂഷകനും, രോഗികളുടേയും, മരണം വിധിക്കപ്പെട്ടവരുടേയും ഒരു സേവകനുമായിരുന്നു അദ്ദേഹം. എന്റെ പാലകപുണ്യവാളനായ ഈ വിശുദ്ധന്റെ തിരുനാമത്തിലാണ് എന്റെ മാതാപിതാക്കളും, എന്റെ രാജ്യവും എന്നെ ഒരുക്കിയെടുത്തത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ പാപ്പ, റോം, 4.11.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »