News - 2025

കുരിശ് രൂപങ്ങള്‍ പൊളിച്ചുനീക്കുവാനുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 30-11-2016 - Wednesday

മുംബൈ: മുംബൈയില്‍ വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ് രൂപങ്ങള്‍ പൊളിച്ചുമാറ്റുവാനുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള കുരിശുകള്‍ തകര്‍ക്കുവാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ സ്ഥാപിച്ച കുരിശുകള്‍ എല്ലാം നശിപ്പിക്കുമെന്നും മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു.

കുരിശ് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, സുപ്രീംകോടതി വിധിക്ക് വില കല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനമാണ് മുനിസിപ്പല്‍ കൗണ്‍സില്‍ നടത്തുന്നത്.

കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ കുരിശ് രൂപങ്ങളും നീക്കം ചെയ്യുമെന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ കത്തോലിക്ക സഭയെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കുരിശിന്റെ പഴക്കം സംബന്ധിച്ച് ഔദ്യോഗികമായ രേഖകള്‍ ഹാജരാക്കാത്ത പക്ഷം ഇവ പൊളിച്ചുമാറ്റുമെന്നും അധികൃതര്‍ പറയുന്നു.

മുന്‍സിപ്പാലിറ്റിയുടെ നടപടി, ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു നേരെയുള്ള ശക്തമായ കടന്നുകയറ്റമാണെന്ന് വാച്ച്‌ഡോഗ് ഫൗണ്ടേഷന്റെ പ്രവര്‍ത്തകനായ ഗോഡ്‌ഫ്രേ പിമെന്റയേ അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ 25-ാം തീയതി മുനിസിപ്പല്‍ അധികാരികളുടെ തീരുമാനത്തിനെതിരേ നഗരത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


Related Articles »